മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് റിപ്പോർട്ട്

At Malayalam
1 Min Read

ബലാത്സംഗക്കേസിൽ എം മുകേഷ് എം എൽ എ ക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന രീതിയിൽ എസ് ഐ ടി (പ്രത്യേക അന്വേഷണ സംഘം) കുറ്റപത്രം സമർപ്പിച്ചു. പരാതിക്കാരി മുകേഷിനെതിരെ നൽകിയ മൊഴി ശരിവയ്ക്കുന്ന രീതിയിലാണ് നിലവിൽ ഡിജിറ്റൽ തെളിവുകൾ ഉള്ളതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആരോപണങ്ങൾ ശരിവയ്ക്കുന്ന വിധത്തിലുള്ള വാട്സ് ആപ് സന്ദേശങ്ങൾ ഇ മെയിലുകൾ എന്നിവ അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം.

അഭിനേതാക്കളുടെ സംഘടനയിൽ അംഗത്വം നൽകാം എന്ന് പരാതിക്കാരിക്ക് മുകേഷ് വാഗ്ദാനം നൽകിയാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും മുകേഷിനെതിരെയുള്ള ഇത്തരം ആരോപണങ്ങൾ ശരിവയ്ക്കുന്ന സാക്ഷിമൊഴികൾ ഉണ്ടെന്നും എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.

സ്ത്രീകൾക്കെതിരെ നടത്തിയ ലൈംഗികാതിക്രമത്തിനുള്ള വകുപ്പും പീഡന കേസിനു പുറമേ മുകേഷിനെതിരെ ചുമത്തിയതായാണ് വിവരം. ആലുവ സ്വദേശിയായ അഭിനേത്രിയാണ് മുകേഷിനെതിരെ പരാതി നൽകിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment