തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ട , നിയമാനുസൃതമായി നിയമനം നേടിയ കഴകം ജീവനക്കാരൻ ബാലുവിൻ്റെ രാജി ദേവസ്വം ബോർഡ് സ്വീകരിച്ചു. ഇന്നലെ ചേർന്ന ബോർഡ് യോഗത്തിലാണ് ദേവസ്വം ഭരണ സമിതിയുടെ തീരുമാനം. ഈഴവ സമുദായത്തിൽ ജനിച്ച ബാലുവിനെതിരെ അതി നികൃഷ്ടമായ രീതിയിലാണ് ഉയർന്ന സമുദായക്കാരായ ക്ഷേത്രത്തിലെ തന്ത്രിമാരടക്കം ജാതിവിവേചനം നടത്തിയത്. രാജിവെച്ച ഒഴിവ് കേരള റിക്രൂട്ട്മെൻറ് ബോർഡിന് ഉടൻ റിപ്പോർട്ട് ചെയ്യുമെന്നറിയുന്നു.
മെഡിക്കൽ ലീവ് അവസാനിക്കാനിരിക്കെയാണ് ഇരിങ്ങാലക്കുട ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ എത്തി ബാലു രാജിവെച്ചത്.
