വളർത്തു മൃഗങ്ങൾ ചത്തു പോകുന്നു, മൃഗസംരക്ഷണ വകുപ്പിൻ്റെ ജാഗ്രതാ നിർദേശം

At Malayalam
1 Min Read

കനത്ത സൂര്യതാപം മൂലം സംസ്ഥാനത്ത് വളർത്തു മൃഗങ്ങൾ ചത്തു പോകുന്ന സാഹചര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിൻ്റെ അറിയിപ്പ്. കടുത്ത ചൂടു മൂലം ഇതിനോടകം 110 ഓളം പശുക്കളും 15 ഓളം എരുമകളും പത്തോളം ആടുകളും ചത്തതായിട്ടാണ് മൃഗസംരക്ഷണ വകുപ്പിൻ്റെ കണക്ക്.

തൊഴുത്തിൽ മികച്ച വായുസഞ്ചാരം ഉറപ്പാക്കണമെന്നും ചൂടു കുറയ്ക്കുന്നതിനായി ഫാൻ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കർഷകർക്കുള്ള നിർദേശത്തിൽ മൃഗസംരക്ഷണ വകുപ്പ് പറയുന്നു. കർഷകർക്ക് വേണ്ട അടിയന്തരമായ നഷ്ടപരിഹാരം നൽകുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ അന്നന്നത്തെ താപനില ക്ഷീരകർഷകരെ അറിയിക്കാനായി എസ് എം എസ് സംവിധാനം ഏർപ്പെടുത്തിയതായും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment