സൂര്യപ്രകാശത്തിൽ അൾട്രാവയലറ്റ് വികിരണമെന്ന്

At Malayalam
1 Min Read

വേനൽ കടുത്തതോടെ കേരളത്തിൽ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി കണ്ടെത്തൽ. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്നു ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കേരളത്തിൽ രണ്ടു ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിലെത്തി. ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു.

നാലു ജില്ലകളിൽ ഓറഞ്ച് ലെവലിലാണ് യു വി ഇൻഡക്സ്. 8 നും 10നും ഇടയ്ക്ക് അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം വരുമ്പോഴാണ് ഓറഞ്ച് അലർട്ട്. കോട്ടയം – 10, കൊല്ലം – 8, മലപ്പുറം – 9, പാലക്കാട്‌ – 8 എന്നിങ്ങനെയാണ് യു വി ഇൻഡക്സ്. എറണാകുളം – 7, കോഴിക്കോട് – 7, തൃശൂർ – 6, തിരുവനന്തപുരം – 7, വയനാട് – 6 എന്നിങ്ങനെയാണ് യു വി ഇൻഡക്സ്. യെല്ലോ ലെവൽ ആണ് ഈ ജില്ലകളിൽ. കണ്ണൂർ – 5, ആലപ്പുഴ – 5, കാസർഗോഡ് – 4 എന്നിങ്ങനെയാണ് യു വി ഇൻഡക്സ്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.

- Advertisement -

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment