ഭരണം പിടിക്കൽ ഈസിയല്ലെന്ന് എം കെ രാഘവൻ

At Malayalam
1 Min Read

കേരളത്തിൽ ഭരണത്തിൽ തിരിച്ചെത്താൻ കോൺഗ്രസ് ഒരുപാട് മാറേണ്ടതുണ്ടന്ന് മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോടു നിന്നുള്ള പാർലമെൻ്റംഗവുമായ എം കെ രാഘവൻ. സംഘടനാ രംഗത്ത് അടിമുടി മാറ്റം വേണം, പുതിയ ആളുകൾ തലപ്പത്ത് എത്തണം, എൻ്റെയാൾ നിൻ്റെയാൾ എന്ന രീതി മാറണമെന്നും രാഘവൻ ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99 സീറ്റു നേടിയാണ് പിണറായി വിജയൻ രണ്ടാം ഭരണത്തിൽ വന്നതെന്ന് ഓർക്കണം. ബി ജെ പിയെ കോൺഗ്രസ് പേടിക്കുക തന്നെ വേണം. പാർട്ടി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും ഒന്നിച്ചു മുന്നോട്ടു പോകണം. അർഹതപ്പെട്ടവർക്ക് അർഹിക്കുന്ന സ്ഥാനവും നൽകണം. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൃത്യവും ആസൂത്രിതവുമായ പ്രവർത്തനത്തിലൂടെ പാർട്ടിക്കു നേട്ടമുണ്ടാക്കണമെന്നും എം കെ രാഘവൻ പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment