ടെക്നിക്കൽ അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു

At Malayalam
1 Min Read

കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷന്റെ തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ യൂണിറ്റായ കോമൺ ഇൻസ്ട്രുമെന്റേഷൻ ആൻഡ് റിസർച്ച് ലബോറട്ടറിയിലും അതോടൊപ്പമുള്ള സെൻട്രൽ നെറ്റ് വർക്കിങ് റിസർച്ച് ഫെസിലിറ്റിയിലുമായി ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

60 ശതമാനം മാർക്കോടെ കെമിസ്ട്രിയിലോ ഫിസിക്സിലോ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ ലിങ്ക് വഴി മാർച്ച് 12 വൈകിട്ട് 5 മണിക്കകം അപേക്ഷ സമർപ്പിക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരുടെ ഇന്റർവ്യൂ മാർച്ച് 14 ന് രാവിലെ 10 ന് നടക്കും. വിശദവിവരങ്ങൾക്ക്: https://gcwtvm.ac.in/vacancies/

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment