തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ രണ്ടു പേരെ കൊലപ്പെടുത്തിയ കേസുകളിൽ കൂടി പ്രതിയായ അഫാന്റെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. ഇളയ സഹോദരനേയും അഫാൻ്റെ പെൺസുഹൃത്തായിരുന്ന ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് ഇപ്പോൾ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അഫാനെ താമസിപ്പിച്ചിരിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനുമതി നൽകിയാൽ പ്രതിയെ ഇന്നു തന്നെ ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. ജയിലിലേക്ക് മാറ്റിയാൽ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.
