വലതു മാറി ആഞ്ഞ് ചവിട്ടി പിന്നെയും തരൂർ

At Malayalam
1 Min Read

സംരംഭകവിഷയത്തിൽ സംസ്ഥാന സർക്കാറിനെ പ്രശംസിച്ചതിൽ ഒന്നു കൂടി മലക്കം മറിഞ്ഞ് ശശി തരൂർ എം പി. സംരംഭങ്ങളെ സംബന്ധിച്ച സർക്കാരിൻ്റെ കണക്കുകൾ യഥാർത്ഥമല്ലെന്നും അതൊക്കെ വെറും അവകാശ വാദം മാത്രമെന്നുമാണ് തരൂരിൻ്റെ സോഷ്യൽ മീഡിയയിലെ പുതിയ പോസ്റ്റ്. കേരളത്തിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ വേണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

ടൈംസ് ഓഫ് പത്രത്തിൻ്റെ കട്ടിംഗിനൊപ്പമാണ് ശശി തരൂർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കേരളത്തിൽ നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങൾ പൂട്ടിയെന്ന വിവരമാണ് പത്രവാർത്തയിലുള്ളത്. അങ്ങനെ തൻ്റെ പുകഴ്ത്തൽ ലേഖനത്തിൽ ഉറച്ചു നിൽക്കുന്നു എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറഞ്ഞ തരൂർ ഒരു യഥാർത്ഥ രാഷ്ട്രീയക്കാരൻ്റെ ഗംഭീര മെയ് വഴക്കത്തോടെ തൻ്റെ മുൻ പ്രസ്താവനയെ തള്ളിക്കളഞ്ഞിരിക്കുന്നു. രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ ഇത്തരം പരിപാടികളൊക്കെ വേണ്ടി വരുമെന്ന് ഒടുവിൽ വിശ്വപൗരനും മനസിലാക്കിയിരിക്കുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment