കെ എസ് ഇ ബി ഓഫിസിലേക്ക് കത്തിയുമായി കയറി ഭീഷണി മുഴക്കിയ വകുപ്പിലെ തന്നെ ഓവർസിയറെ പൊലിസ് അറസ്റ്റു ചെയ്തു. മൂവാറ്റു പുഴയിലെ കെ എസ് ഇ ബി എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ ഓഫിസിലാണ് സസ്പെൻഷനിലുള്ള ഓവർസിയറായ പല്ലാരിമംഗലം സുബൈർ കത്തിയുമായെത്തി പിടിയിലായത്.
എക്സിക്യൂട്ടിവ് എഞ്ചിനിയറായ വനിതയുടെ നേർക്കാണ് ഇയാൾ പരാക്രമം നടത്തിയത്. മറ്റു ജീവനക്കാർ ഓടിയെത്തി ഇയാളെ പിടിക്കുകയായിരുന്നു. ജീവനക്കാരുടെ മൊബയിൽ ഫോണുകളിലേക്ക് അശ്ലീല സന്ദേശം അയച്ചതടക്കമുള്ള പരാതികളിൻമേലുള്ള നടപടിയായാണ് സുബൈറിനെ സസ്പെൻ്റു ചെയ്തിരുന്നത്. ഇതു കൂടാതെ ഇയാൾക്കെതിരെ മറ്റു നാലു കേസുകൾ കൂടി നിലവിലുണ്ട്. പ്രതിയെ ഇന്നലെ തന്നെ കോടതിയിൽ എത്തിച്ച് റിമാൻഡ് ചെയ്തു.
