തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക (അസിസ്റ്റന്റ് പ്രൊഫസറുടെ) നിയമനത്തിന് ഫെബ്രുവരി 19ന് അഭിമുഖം നടത്തുന്നു. ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ബി ഇ / ബി ടെക്ക്, എം ഇ / എം ടെക്കിൽ ഫസ്റ്റ് ക്ലാസ് വിജയവുമാണ് യോഗ്യത.
താത്പര്യമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഫെബ്രുവരി 19ന് രാവിലെ 10ന് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം മേധാവിയുടെ ചേബറിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in,
