കൊളംബിയയ്ക്കുമേൽ അധിക നികുതി ചുമത്തില്ല

At Malayalam
1 Min Read

കൊളംബിയയ്ക്കുമേൽ അധിക നികുതി ചുമത്തില്ലെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണാൾഡ്‌ ട്രംപ്‌. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ സ്വീകരിക്കാൻ കൊളംബിയ സമ്മതിച്ചതായി വൈറ്റ്‌ ഹൗസ്‌ അറിയിച്ചതിനു പിന്നാലെയാണ്‌ ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ ഇക്കാര്യം ഇതുവരെ കൊളംബിയ സ്ഥരീകരിച്ചിട്ടില്ല.

കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ‌ കൊളംബിയയ്ക്കുമേൽ 25 ശതമാനം അധിക നികുതി ചുമത്തിയിരുന്നു ട്രംപ്‌. യുഎസിന്റെ ഭീഷണിയെ തുടർന്ന്‌ കൊളംബിയ തിരിച്ച്‌ യുഎസിനും നികുതി വർധിപ്പിച്ചു. യുഎസിൽ നിന്നുള്ള ഇറക്കുമതിക്ക് 25% നികുതി വർധിപ്പിച്ചതായി കൊളംബിയൻ പ്രസിഡന്റ്‌ ഗുസ്താവോ പെട്രോ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ്‌ അധിക നികുതി ഒഴിവാക്കാൻ ട്രംപ്‌ ഒരുങ്ങിയത്‌.

പെട്രോയുടെ സർക്കാരിനും അദ്ദേഹത്തിന്റെ പാർട്ടിക്കും വിസ നിയന്ത്രണങ്ങൾ, കൊളംബിയക്കുമേൽ സാധ്യമായ സാമ്പത്തിക ഉപരോധങ്ങൾ, കൊളംബിയൻ പൗരന്മാരെയും യുഎസിൽ എത്തുന്ന ചരക്കുകളുടെയും “പരിശോധന” എന്നിവയും കർശനമാക്കുമെന്ന്‌ ട്രംപ്‌ പ്രഖ്യാപിച്ചു. ട്രംപിന്റെ ചില തീരുമാനങ്ങളെയും നയങ്ങളെയും പെട്രോ അടുത്തിടെ ചോദ്യം ചെയ്യുകയും കഴിഞ്ഞ ചൊവ്വാഴ്ച ലാറ്റിനമേരിക്കയെക്കുറിച്ച് വൈറ്റ് ഹൗസ്‌ നടത്തിയ പരാമർശം “അപകടകരം” എന്ന് സൂചിപ്പിക്കുകയും ചെയ്‌തിരുന്നു.

Share This Article
Leave a comment