നീന്താനറിഞ്ഞാൽ 2 മാർക്ക്

At Malayalam
0 Min Read

പ്ലസ് വണ്‍ പ്രവേശനത്തിനെത്തുന്ന വിദ്യാർത്ഥികളിൽ നീന്തൽ അറിയാവുന്നവർക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് അടിയന്തര പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വണ്ണില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് നീന്തല്‍ അറിയാമെന്ന സര്‍ട്ടിഫിക്കറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ മുഖാന്തരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഹാജരാക്കുന്ന പക്ഷം രണ്ടു മാർക്ക് അഡ്മിഷന് ഗ്രേസ് മാർക്കായി നേരത്തേ നൽകിയിരുന്നു. ഇക്കാര്യമാണ് മന്ത്രി സൂചിപ്പിച്ചത്.

Share This Article
Leave a comment