കഴിഞ്ഞയാഴ്ച ലോസ് ഏഞ്ചൽസിലെ ഒരു ആർട്ട് ഗാലറിയിൽ നിന്ന് 1.5 മില്യൺ ഡോളർ(ഏകദേശം12.5 കോടി രൂപ)വിലമതിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ജാപ്പനീസ് വെങ്കല ബുദ്ധ പ്രതിമ മോഷ്ടിക്കപ്പെട്ടതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.ലോസ് ഏഞ്ചൽസ് പൊലീസ് പറയുന്നതനുസരിച്ച്,114 കിലോഗ്രാം വരുന്ന വെങ്കല ശിൽപം സെപ്റ്റംബർ 18ന് ബെവർലി ഗ്രോവിലെ ബറകത്ത് ഗാലറിയിൽ നിന്ന് പുലർച്ചെ 3:45 ഓടെയാണ് മോഷ്ടിക്കപ്പെട്ടത്.കവർച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.ഡ്രൈവ് വേ ഗേറ്റിലൂടെ പ്രവേശന കവാടം തകർത്ത് പ്രതിമ ഒരു ട്രക്കിലേക്ക് മാറ്റാൻ ഡോളി ഉപയോഗിച്ചതായി കരുതപ്പെടുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.കവർച്ച 25 മിനിറ്റോളം നീണ്ടുനിന്നു.നിലവിൽ പൊലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയാണ്.
Recent Updates
