ഇരു ചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടു. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്നലെയാണ് അപകടം സംഭവിച്ചത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്.
ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ചപ്പോൾ ബൈക്കിൽ നിന്നു തെറിച്ച് വീണ് പരുക്കേറ്റാണ് യുവാക്കൾ മരിച്ചത്. അപകടത്തെ തുടർന്ന് ബൈക്ക് പൂർണമായും കത്തി നശിക്കുകയും ചെയ്തു.