വീണ്ടും വാഹനാപകടം, തലനാരിഴക്ക് രക്ഷപ്പെട്ടു

At Malayalam
1 Min Read

എറണാകുളം പറവൂര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ചുണ്ടായ അപകടം ഏറെ നേരം പരിഭ്രാന്തി പരത്തി. സംസ്ഥാന വർധിച്ചു വരുന്ന വാഹനാപകടങ്ങളിൽ ആശങ്കയുണ്ടായിരുന്ന നാട്ടുകാർ സംഭവ സ്ഥലത്ത് ഓടിക്കൂടി. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം.

പറവൂര്‍ – കൊടുങ്ങല്ലൂര്‍ പാതയില്‍ യാത്ര ചെയ്തിരുന്ന അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് പാലത്തില്‍ നിന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് നിയന്ത്രണം വിട്ട് പതിച്ചത്. എതിര്‍ദിശയില്‍ നിന്ന് അമിത വേഗത്തില്‍ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചതന്ന് ദൃക്സാക്ഷികൾ പറയുന്നു. വാഹനത്തിന്‍റെ മുന്‍ ഭാഗം പൂർണമായും തകര്‍ന്ന നിലയിലാണ്. കാർ യാത്രക്കാറായിരുന്ന കുട്ടികളടക്കം ആര്‍ക്കും ഗുരുതര പരുക്കില്ലെന്ന് പൊലീസ് അറിയിച്ചത് ആശ്വാസത്തോടെയാണ് നാട്ടുകാർ കേട്ടത്

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment