റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ് ഉത്തരവിട്ടു. രാവിലെ എട്ടര മുതൽ 12 മണി വരെയും വൈകിട്ട് നാലു മുതൽ 7 മണി വരെയുമാകും ഇനി മുതൽ റേഷൻകടകൾ തുറന്നു പ്രവർത്തിക്കുക. പ്രവർത്തന സമയത്തിൽ ഇതോടെ അരമണിക്കൂർ കുറയും. നിലവിൽ രാവിലെ എട്ടു മുതൽ 12 വരെയും നാലു മുതൽ ഏഴ് വരെയുമാണ് റേഷൻകടകൾ പ്രവർത്തിച്ചു കൊണ്ടിരുന്നത്.
റേഷൻ വ്യാപാരി സംഘടനകൾ ഇന്നലെ ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയിലാണ് പ്രവർത്തന സമയം പുനക്രമീകരിക്കാൻ ധാരണയായത്.
