ലഹരി ഉപയോഗിച്ച് പൊതുനിരത്തില്‍ കറങ്ങുന്നവരെ പൂട്ടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്.പരീക്ഷണത്തില്‍, തിരുവനന്തപുരത്ത് യന്ത്രം വഴി നിരവധി ആളുകള്‍ കുടുങ്ങി.ലഹരി ഉയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടെ ഒരു വാഹന മോഷ്ടാവും പൊലീസിന്റെ പിടിയിലായി.
മദ്യപിച്ചു വാഹനമൊടിക്കുന്നവരെ കണ്ടെത്തുന്നതിനായി ബ്രീത്ത് അനലൈസറുണ്ട്.അതേ സമയം ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രയാസമാണ്.ലഹരി ഉപയോഗിച്ചുവെന്ന സംശയത്തിന്റെ പേരില്‍ ഒരാളെ കൊണ്ടുപോയാല്‍ വൈദ്യപരിശോധന നടത്തി ഫലം ലഭിക്കണം.അതിനൊരു പരിഹാരമായാണ് ഉമിനീര്‍ പരിശോധനയില്‍ ലഹരി ഉപയോഗം കണ്ടെത്താൻ കഴിയുന്ന മെഷീന്‍.സംശയമുള്ള ഒരാളുടെ ഉമിനീരെടുത്ത് മെഷീനില്‍ വെയ്ക്കും.അഞ്ചു മിനിറ്റ് കൊണ്ട് ഫലം അറിയാം.രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്‍ പോലും മെഷീന്‍ ഉപയോഗിച്ച് തിരിച്ചറിയാം.
ലഹരി വില്‍പ്പനക്കാരും ലഹരി ഉപയോഗിക്കുന്നവരും കൂടുന്ന സ്ഥലങ്ങളിലെത്തിയാണ് സംശയമുള്ളവരെ പിടികൂടിയുള്ള പൊലീസ് പരിശോധന. ഇതിനിടെ പുത്തരികണ്ടത്ത് പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ടെത്തിയ ഒരു യുവാവിനെ പിടിച്ചു. കൂടുതൽ ചോദ്യം ചെയ്തതിനെ തുടർന്ന് ഇന്നലെ വലിയതുറയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് മറ്റൊരു സ്ഥലത്ത് ഒളിപ്പിച്ചത്
നിലവിൽ പരീക്ഷാടിസ്ഥത്തിലാണ് ബംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചുള്ള യന്ത്രപരിശോധന.ഇതു വിജയകരമാണെങ്കില്‍ മെഷീന്‍ വാങ്ങാനായി ശുപാര്‍ശ നല്‍കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു