ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഇൻറർവ്യു

At Malayalam
1 Min Read

കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒമ്പതാം എൻ സി എ – എസ് സി സി സി (കാറ്റഗറി നമ്പർ 492 / 2023) തസ്തികയുടെ തിരഞ്ഞെടുപ്പിനായി സെപ്റ്റംബർ മൂന്നിന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കായി ഡിസംബർ 20 ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തുന്നു.

ഉദ്യോഗാർഥികൾ ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അസ്സൽ പ്രമാണങ്ങൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം. 

Share This Article
Leave a comment