സി പി എം ന് ഇനി ജില്ലാ സമ്മേളന കാലം

At Malayalam
0 Min Read

സി പി എംൻ്റെ ഇരുപത്തി നാലാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 10 മുതൽ ഫെബ്രുവരി 11വരെ നടക്കും. സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന കൊല്ലത്തെ ജില്ലാ സമ്മേളനാണ് ആദ്യം നടക്കുക. ചൊവ്വാഴ്ച ആരംഭിക്കുന്ന ജില്ലാ സമ്മേളനം വ്യാഴാഴ്ച അവസാനിക്കും.

തൃശൂർ ജില്ലാ സമ്മേളനമാണ് ഏറ്റവും അവസാനം നടക്കുക. ഫെബ്രുവരി 9ന് തുടങ്ങി 11ന് അവസാനിക്കും. സെപ്തംബർ ഒന്നിന് തുടങ്ങിയ ബ്രാഞ്ച് സമ്മേളനങ്ങളും തുർന്ന് ലോക്കൽ, ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് സി പി എം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്

Share This Article
Leave a comment