വളവിലുണ്ടാകുന്ന അപകടങ്ങൾ ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

At Malayalam
1 Min Read
Kerala Human Rights Commission. Photo: Manorama News

തിരുവനന്തപുരം പോത്തൻകോട് – അണ്ടൂർക്കോണം എൽ പി സ്കൂളിനു സമീപത്തെ അപകട വളവിൽ വെളിച്ചക്കുറവു കാരണം അപകടങ്ങൾ പതിവാകുന്നതിനെ കുറിച്ച് ട്രാഫിക് ഡി വൈ എസ് പി യെ നിയോഗിച്ച് ജില്ലാ കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

അപകടമേഖലയായ വളവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിച്ചതാണ് ആറു മാസത്തിനിടെ അപകടങ്ങൾ വർധിക്കാനുള്ള കാരണമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഹൈമാസ്റ്റ് ലൈറ്റിന്റെ ആവശ്യകതയും അത് സ്ഥാപിക്കേണ്ടത് ആരാണെന്നും കമ്മീഷനെ അറിയിക്കണം. വളവിലുള്ള ഓട അപകടത്തിനു കാരണമാകുന്നുണ്ടോ എന്നും പരിശോധിക്കണം. ഇതേ വിഷയങ്ങൾ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറും പ്രത്യേകം പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടർ, അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, അണ്ടൂർക്കോണം പഞ്ചായത്ത് സെക്രട്ടറി, എന്നിവർ ഒരു മാസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. ജില്ലാ കളക്ടർ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ എന്നിവരുടെ പ്രതിനിധികളും ട്രാഫിക് ഡി വൈ എസ് പി, അണ്ടൂർക്കോണം പഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരും മാർച്ച് 18 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണം.

- Advertisement -

സ്വകാര്യ പരീക്ഷാ പരിശീലന കേന്ദ്രത്തിലെ ജീവനക്കാരൻ അൻഷാദ് കഴിഞ്ഞ ദിവസം സ്കൂട്ടർ മറിഞ്ഞ് മരിച്ചതാണ് ഒടുവിലത്തെ അപകടം. ഹമ്പിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞു വീണാണ് അപകടം സംഭവിച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment