വയനാട്ടിൽ ഇടതു നേരിട്ടത് കനത്ത വെല്ലുവിളി

At Malayalam
1 Min Read

ഉപതെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു പിന്നാലെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഇടതു മുന്നണിക്കുണ്ടായത് ​ഗുരുതരമായ വോട്ടു ചോർച്ചയെന്ന് ബൂത്തുതല കണക്കുകൾ വ്യക്തമാക്കുന്നു. വയനാട് ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും ഇടതു മുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടതായി കണക്കുകൾ നോക്കിയാൽ മനസിലാകും. ബത്തേരിയിലെ 97 ബൂത്തുകളിൽ ബി ജെ പിക്കും പിന്നിലാണ് ഇടതു മുന്നണി സ്ഥാനാർത്ഥിയായിരുന്ന സത്യൻ മൊകേരിക്കു ലഭിച്ച വോട്ടുകൾ.

മാനന്തവാടിയിൽ 39 ബൂത്തുകളിലും കൽപ്പറ്റയിൽ 35 ബൂത്തുകളിലും മൂന്നാം സ്ഥാനത്താണ് ഇടതു സ്ഥാനാർത്ഥി എത്തിയത്. മന്ത്രി ഒ ആർ കേളുവിന്റെ കൂടി പഞ്ചായത്തായ തിരുനെല്ലിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ​ഗാന്ധിക്കായിരുന്നു ലീഡ് എന്നും ബൂത്തുതല കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നു.

Share This Article
Leave a comment