എം ഡി എം എ യുമായി ഒരാൾ പിടിയിൽ

At Malayalam
1 Min Read

മാരക മയക്കുമരുന്നായ എം ഡി എം എയുമായി ഒരാളെ പൊലീസ് പിടികൂടിയതായി വിവരം. തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂല, ചെന്നിലോട് സരിത നിലയത്തിൽ റിജു (30) വിനെയാണ് സിറ്റി സാഗോക്ക് ടീമിന്റെ സഹായത്തോടെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരിൽ നിന്നും ബസു മാർഗ്ഗം നഗരത്തിലെത്തിച്ച് ആവശ്യക്കാർക്ക് ചില്ലറക്കച്ചവടമാണ് ഇയാൾ നടത്തി വന്നിരുന്നത്. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ചു ഗ്രാമോളം എം ഡി എം എ കണ്ടെടുത്തു.

നഗരത്തിലെ ലഹരിമരുന്ന് വിൽപ്പനക്കാരെ പിടികൂടുന്നതിനായി പൊലീസ് നടത്തിവരുന്ന പരിശോധനയിൽ കഴിഞ്ഞ ദിവസം അഞ്ചു ഗ്രാമിലേറെ എം ഡി എം എയുമായി സദക്കത്ത് അലി എന്ന യുവാവിനെയും പൂന്തുറ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment