ഇന്നലെ 5 വരെ ദർശനം നടത്തിയത് 83,429 ഭക്തർ

At Malayalam
1 Min Read

ശബരിമലയിൽ ഇന്നലെ ( നവംബർ – 16) വൈകീട്ട് അഞ്ചു മണി വരെ ദർശനം നടത്തിയത് 83,429 അയ്യപ്പഭക്തൻമാർ. 15 വൈകുന്നേരം മൂന്നു മണിക്ക് ദർശനം തുടങ്ങിയ ശേഷമുള്ള കണക്കാണിത്. വെർച്വൽ ക്യൂ വഴിയും സ്പോട് ബുക്കിങിലൂടെയും എത്തിയവരുടെ കണക്കു മാത്രമാണിത്. രാത്രി 12 മണി മുതൽ ഇന്നലെ വൈകുന്നേരം വരെ 54,615 ഭക്തരാണ് ദർശനത്തിനെത്തിയത്.

വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയത് 39,038 പേരാണ്. സ്പോട് ബുക്കിങ്ങിലൂടെ 4,535 പേരും ബുക്കു ചെയ്ത ദിവസത്തിലല്ലാതെ 11,042 പേരും ദർശനത്തിനായി എത്തി. 15 ന് ദർശനം ആരംഭിച്ചത് മുതൽ രാത്രി 12 മണിവരെ ആകെ എത്തിയത് 28,814 ഭക്തരാണ്. സന്നിധാനത്ത് എത്തിയ ഭക്തരെല്ലാം സുഗമമായ ദ‍ർശനം നടത്തിയാണ് മടങ്ങിയത്.

Share This Article
Leave a comment