ഗെയിംസിലും തിരുവനന്തപുരത്തിന്റെ സമഗ്രാധിപത്യം

At Malayalam
0 Min Read

സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1,213 പോയിന്റുമായി തിരുവനന്തപുരം ചാമ്പ്യന്മാരായി. തൃശ്ശൂര്‍ ഫസ്റ്റ് റണ്ണറപ്പും കണ്ണൂര്‍ സെക്കന്‍ഡ് റണ്ണറപ്പുമായി.

144 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തലസ്ഥാന ജില്ല താരങ്ങൾ ചാമ്പ്യന്മാരായത്. 73 സ്വര്‍ണവും 56 വെള്ളിയും 75 വെങ്കലവുമായി 744 പോയിന്റോടെയാണ് തൃശ്ശൂര്‍ രണ്ടാമതെത്തിയത്. മൂന്നാമതെത്തിയ കണ്ണൂരിന് 67 സ്വര്‍ണവും 61 വെള്ളിയും 66 വെങ്കലവുമായി 673 പോയിന്റും ലഭിച്ചു. 568 പോയിന്റോടെ മലപ്പുറം നാലാമതും 522 പോയിന്റോടെ പാലക്കാട് അഞ്ചാമതുമെത്തി. ഗെയിംസിലെ 526 ഇനങ്ങളും ശനിയാഴ്ചയോടെ പൂര്‍ത്തിയായി. നേരത്തേ അക്വാട്ടിക്സിലും തിരുവനന്തപുരം ചാമ്പ്യന്മാരായിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment