കൊച്ചിയിലെ തേവര – കുണ്ടന്നൂർ പാലം ഇന്ന് ( തിങ്കൾ ) വെളുപ്പിന് മൂന്നു മണിയോടെ തുറന്നു കൊടുത്തു. ഇതോടെ മേഖലയിൽ രൂക്ഷമായിരുന്ന യാത്രാക്ലേശത്തിന് പരിഹാരമായി. ഇന്നലെ രാത്രി മുതൽ തന്നെ ഇരു ചക്രവാഹനങ്ങൾ പാലത്തിലൂടെ യാത്ര ചെയ്തിരുന്നു. ഒരു മാസം വേണ്ടി വരും പാലത്തിൻ്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ എന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും 15 ദിവസം മാത്രമേ എടുത്തുള്ളു എന്നതും ഏറെ ആശ്വാസകരമായി.
1 ,720 മീറ്റർ നീളമുള്ള പാലത്തിൽ സ്റ്റോൺ മാട്രിക്സ് അസ്ഫാൾട്ട് എന്ന സാങ്കേതിക സംവിധാനത്തിലാണ് ടാറിംഗ് പൂർത്തിയാക്കിയത്. ടാറിംഗ് പൊട്ടിപ്പൊളിയുകയോ ഇളകിപോവുകയോ ചെയ്യില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ബന്ധപ്പെട്ട വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും കരാറുകാരേയും വിളിച്ച്, ജില്ലാ കളക്ടർ എത്രയും വേഗം പണിപൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതിൻ്റെ ഫലമായാണ് 15 ദിവസം കൊണ്ട് പാലം തുറക്കാൻ സാധിച്ചത്.