ശബരിമലയിലെ പൊലിസ് ചീഫ് കോ – ഓർഡിനേറ്റർ സ്ഥാനത്തു നിന്നും എ ഡി ജി പി എം ആർ അജിത്കുമാറിനെ സർക്കാർ മാറ്റി. പൊലിസ് ഹെഡ്ക്വാർട്ടേഴ്സിലെ എ ഡി ജി പി എസ് ശ്രീജിത് പുതിയ ചീഫ് കോ – ഓർഡിനേറ്ററാകും.
നേരത്തേ അജിത് കുമാറിനെ ആഭ്യന്തര ചുമതലയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ശബരിമല ചുമതലകളിൽ നിന്നും ഒഴിവാക്കുന്നത്. എം ആർ അജിത്കുമാറിനെ ശബരിമലയുടെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡും കത്തു നൽകിയിട്ടുണ്ടായിരുന്നു.