മെഡിക്കൽ കോഴ്സുകളിലെ രണ്ടാംഘട്ട അലോട്ട്മെന്റിന്  ഓപ്ഷൻ നൽകാം

At Malayalam
1 Min Read

  2024-ലെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി ടെക് ബയോടെക്‌നോളജി കോഴ്‌സുകളിലേയ്ക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്ക് രണ്ടാംഘട്ട അലോട്ട്‌മെന്റ് ഓപ്ഷൻ കൺഫർമേഷൻ നൽകണം.  

വിദ്യാർത്ഥികൾ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം. തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ 2 രാത്രി 11.59 വരെ ‘www.cee.kerala.gov.in’ എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. ആയൂർവേദ, ഹോമിയോ സിദ്ധ, യുനാനി മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ഒക്ടോബർ മൂന്നിന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് : www.cee.kerala.gov.in, ഫോൺ: 0471 – 2525300.

Share This Article
Leave a comment