ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ ടിക്കറ്റ് എടുത്ത് എത്തുന്നവരെ രാവിലെ 10 മുതല്‍ പവലിയനിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. അവസാന ബോട്ട് ഒരുമണിക്ക് പുറപ്പെടും. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്ത എല്ലാവരും ഫിസിക്കല്‍ ടിക്കറ്റ് വാങ്ങിയ ശേഷമേ ബന്ധപ്പെട്ട പവലിയനിലേക്ക് പ്രവേശിക്കാവൂ.
ഓണ്‍ലൈനായി ടൂറിസ്റ്റ് ഗോള്‍ഡ്, ടൂറിസ്റ്റ് സില്‍വര്‍, ഓള് വ്യൂ ടിക്കറ്റ് എടുത്തവര്‍ ആലപ്പുഴ ഡി ടി പി സിക്ക് എതിര്‍വശം ഉള്ള കൗണ്ടറില്‍ നിന്ന് ഫിസിക്കല്‍ ടിക്കറ്റ് വാങ്ങേണ്ടതാണ്.
1500 മുതല്‍ താഴെയുള്ള ടിക്കറ്റ് വാങ്ങിയിട്ടുള്ളവര്‍ ആലപ്പുഴ മിനിസിവില്‍ സ്റ്റേഷന് കിഴക്കുവശമുള്ള കൗണ്ടറില്‍ നിന്നാണ് ഫിസിക്കല്‍ ടിക്കറ്റ് വാങ്ങേണ്ടത്. ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് എടുത്തവര്‍ ഡി ടി പി സി ജെട്ടിയിലും ടൂറിസ്റ്റ് സില്‍വര്‍ ടിക്കറ്റ് എടുത്തവര്‍ മാതാ ജെട്ടിയിലുമാണ് (കെ എസ് ആര് ടി സി സ്റ്റാന്‍ഡിനു സമീപം) എത്തിച്ചേരേണ്ടത്.