അവസരങ്ങൾ

At Malayalam
1 Min Read

അന്യത്രസേവന വ്യവസ്ഥയിൽ നിയമനം

കേരള ഗ്രാമീണ ശുദ്ധജല ശുചിത്വ പദ്ധതി (കെ ആർ ഡബ്ല്യൂ എസ് എ) യുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) തസ്തികയിലേയ്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

സർക്കാർ / അർദ്ധസർക്കാർ / പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിൽ അണ്ടർ സെക്രട്ടറി റാങ്കിലോ മറ്റു തത്തുല്യമായ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അഡ്മിനിട്രേഷൻ വിഭാഗത്തിൽ എട്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.  കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള അറിവും ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനുള്ള പരിചയവും അഭികാമ്യം.

വിശദവിവരങ്ങൾക്ക് കെ ആർ ഡബ്ല്യൂ എസ് എ വെബ്‌സൈറ്റ് സന്ദർശിക്കുക (www.jalanidhi.kerala.gov.in). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30ന് വൈകിട്ട് 5 മണി.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment