ഭിന്നശേഷിക്കാർക്ക് സൗജന്യപരിശീലനം      

At Malayalam
1 Min Read

   കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ  തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറൻഡ്‌ലി ഏബിൾഡ് സ്റ്റഡീസിൽ നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി നടത്തുന്ന ബുക്ക് ബൈൻഡിംഗ്, പേപ്പർ ബാഗ് മേക്കിംഗ്, ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്,  ഓർണമെന്റ്  മേക്കിംഗ്, ഗ്ലാസ്/പോട്ട് എംപോസിംഗ് പെയിന്റിംഗ്  കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.           

അപേക്ഷാ ഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറൻഡ്‌ലി ഏബിൾഡ് സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in  എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോം സെപ്റ്റംബർ 25ാം തീയ്യതിക്ക് മുമ്പായി സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറൻഡ്‌ലി ഏബിൾഡ് സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  8289827857, 0471 – 2345627 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment