രാജ്യ വ്യാപകമായി മെഡിക്കൽ സമരം

At Malayalam
1 Min Read

കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ക്രൂരമായി കൊല ചെയ്യപെട്ടതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി പ്രഖ്യാപിച്ച മെഡിക്കൽ സമരത്തിന്റെ കേരള സംസ്ഥാനതല പ്രതിഷേധം തലസ്ഥാനത്ത്നടക്കും.

മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധർണ്ണ ഐ എം എ സംസ്ഥാന പ്രസിഡന്റ്‌ ഡോ ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കെ ജി എം സി ടി എ, കെ ജി എം ഒ എ, പി ജി അസോസിയേഷൻ, ഹൗസ് സർജൻ അസോസിയേഷൻ, ആർ സി സി ഡോക്ടഴ്‌സ് അസോസിയേഷൻ, ശ്രീചിത്ര ഡോക്ടഴ്‌സ് അസോസിയേഷൻ തുടങ്ങി എല്ലാ സംഘടന പ്രതിനിധികളും പങ്കെടുക്കുമെന്ന് ഐ എം എ തിരുവനന്തപുരം ജില്ലാ സമിതി ചെയർമാൻ ഡോ ശ്യം ലാൽ കൺവീനർ ഡോ പത്മ പ്രസാദ്, തിരുവനന്തപുരം ശാഖ പ്രസിഡന്റ്‌ ഡോ ജി എസ് വിജയകൃഷ്ണൻ സെക്രട്ടറി എ അൽത്താഫ് എന്നിവർഅറിയിച്ചു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment