കെ എസ്‌ ആർ ടി സിക്ക്‌ 74.20 കോടി കൂടി

At Malayalam
0 Min Read

കെ എസ് ആര്‍ ടി സിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 74.20 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന്‌ എടുത്ത വായ്‌പകളുടെ തിരിച്ചടവിനായാണ്‌ സഹായം ലഭ്യമാക്കിയത്‌.

ഈ സാമ്പത്തിക വർഷം ബജറ്റിൽ കെ എസ്‌ ആർ ടി സിക്ക്‌ 900 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ഇതിൽ 864.91 കോടി രൂപ ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 6,044 കോടി രൂപയാണ്‌ കോർപറേഷന് നൽകിയതന്നും ധനകാര്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള കുറിപ്പിൽ പറയുന്നു.

Share This Article
Leave a comment