രണ്ടാം ഘട്ട അലോട്ട്‌മെന്റ് പുനഃ പ്രസിദ്ധീകരിച്ചു

At Malayalam
0 Min Read

ബി എസ്‌ സി നഴ്സിങ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് സർക്കാർ ഉത്തരവ് മുഖേനെയുള്ള സീറ്റ് പ്രകാരം പുനഃപ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചവർ മൂന്നാമത്തെ അലോട്ട്‌മെന്റിലേക്കു പരിഗണിക്കണമെങ്കിൽ ഫീസ് അടയ്ക്കണം. മുൻപ് ഫീസ് അടച്ചവർ അധിക ഫീസ് നൽകേണ്ടതില്ലെങ്കിൽ വീണ്ടും അടയ്ക്കേണ്ടതില്ല. 10 ന് വൈകിട്ട് 5 വരെ പുതിയ കോളജുകൾ ഓപ്ഷനുകളോടൊപ്പം ചേർക്കുന്നതിനും  നിലവിലുള്ള ഓപ്ഷനുകൾ പുനഃ ക്രമീകരിക്കുന്നതിനും അവസരമുണ്ട്. മൂന്നാമത്തെ അലോട്ട്‌മെന്റിനായി മുൻപ് നൽകിയ ഓപ്ഷനുകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364, www.lbscentre.kerala.gov.in.

Share This Article
Leave a comment