ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂട്ടുകാരനെ കാണാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശി ചവളപ്പാറ അബിൻ ആണ് മരിച്ചത്. 27 വയസായിരുന്നു അബിൻ്റെ പ്രായം.
കൂടരഞ്ഞി കരിങ്കുറ്റി സെൻ്റ് ജോസഫ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂട്ടുകാരനെ കാണാനെത്തിയ അബിൻ ക്യാൻ്റീനിൽ ചായ വാങ്ങാൻ പോയപ്പോഴാണ് ഷോക്കേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
