അടങ്ങാതെ സിമി

At Malayalam
1 Min Read

എന്തിനാണ് തന്നെ കോൺഗ്രസിൽ നിന്നു പുറത്താക്കിയത് എന്നതിന് വ്യക്തമായ കാരണം പറയണമെന്ന് സിമി റോസ്ബെൽ ജോൺ. സി പി ഐ ( എം ) ഗൂഢാലോചന എന്ന് വെറുതേ പറഞ്ഞാൽ പോര, തെളിവു കൊണ്ടുവരണം. കോൺഗ്രസിലുള്ള സ്ത്രീകളെ എന്തിനാണ് അവഹേളിക്കുന്നത്. പത്മജ വേണുഗോപാൽ, ലതിക സുഭാഷ് തുടങ്ങിയവരെ അപമാനിച്ചല്ലേ പാർട്ടിയിൽ നിന്നു പുറത്തു ചാടിച്ചതെന്നും സിമി ചോദിച്ചു.

ഹൈബി ഈഡന് എന്ത് യോഗ്യതയായിരുന്നു ഉണ്ടായിരുന്നത്? ഈഡൻ്റെ മകനായതു കൊണ്ടു മാത്രമല്ലേ അയാൾക്ക് സ്ഥാനങ്ങൾ തുടർച്ചയായി കിട്ടുന്നത്. അന്തസും ആഭിജാത്യവുമുള്ള സ്ത്രീകൾക്ക് കേരളത്തിലെ കോൺഗ്രസ് പറ്റില്ല. പത്മജയെ ഇലക്ഷനു നിർത്തി തോൽപ്പിച്ചു. ദീപ്തി മേരി വർഗീസിനെ പുറത്താക്കിയിട്ട് മൂന്നു മാസം കഴിഞ്ഞപ്പോൾ തിരിച്ചെടുത്തു. രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച മഹേഷ് എം എൽ എ യെ തൊട്ടില്ല. കാരണം അതൊരു പുരുഷനാണല്ലോ!

വി ഡി സതീശൻ വന്ന വഴി മറക്കാതിരുന്നാൽ നന്ന്. പഴയ ഒരു സ്കൂട്ടറിൽ മണി ചെയിൻ തട്ടിപ്പു നടത്താൻ നഗരത്തിൽ വന്ന കാലം ഇടയ്ക്ക് ഓർക്കുന്നത് നല്ലതാണ്. കോൺഗ്രസിനു ലഭിയ്ക്കേണ്ട തുടർഭരണം തട്ടിത്തെറിപ്പിച്ച ആളാണ് സതീശനെന്നും സിമി റോസ്ബെൽ ജോൺ പറഞ്ഞു.

Share This Article
Leave a comment