നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാറിടിച്ച് ഒരാൾ മരിച്ചു

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിനു സമീപത്തായി നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പുറകിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി റഫീഖ് ആണ് മരിച്ചത്. 48 വയസായിരുന്നു റഫീഖിന്.

പൂവച്ചൽ നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. കാർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് റഫീഖ് റോഡിന് സമീപത്തെ മതിലിലേക്ക് തെറിച്ചു വീണ് തലയ്ക്ക് സാരമായ ക്ഷതം ഏൽക്കുകയായിരുന്നു.

തൊട്ടടുത്ത ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും റഫീഖിൻ്റെ ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല

Share This Article
Leave a comment