ഓർമയിലെ ഇന്ന് : ഓഗസ്റ്റ് – 22 :യു ആർ അനന്തമൂർത്തി

At Malayalam
1 Min Read

ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി ( ജനനം: ഡിസംബർ 21, 1932- ഓഗസ്റ്റ് 22, 2014) എന്ന യു ആർ അനന്തമൂർത്തി, അറിയപ്പെടുന്ന സാഹിത്യകാരനും കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ വക്താക്കളിൽ പ്രധാനിയുമാണ്.

കന്നടയിൽ നിന്നും ജ്ഞാനപീഠം നേടിയ 7 പേരിൽ ആറാമൻ ആണ് അദ്ദേഹം. അദ്ദേഹത്തിന്‌ പത്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ 1980 കളിൽ വൈസ് ചാൻസലർ ആയി പ്രവർത്തിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് 2014 ഓഗസ്റ്റ് 22 ന് അന്തരിച്ചു.

‘സംസ്‌കാര’ എന്ന കൃതിയിലൂടെയാണ് നോവൽ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1996-ൽ പുറത്തിറങ്ങിയ ‘സംസ്‌കാര’ അടക്കം അഞ്ചു നോവലുകളും എട്ടു ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. ‘ഭാരതിപുര’ എന്ന നോവൽ 2012-ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി എസ് സി പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013-ലെ മാൻ ബുക്കർ പ്രൈസ് പുരസ്കാരത്തിൻ്റെ ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടിരുന്നു.

- Advertisement -
Share This Article
Leave a comment