രാജസ്ഥാൻ കോൺഗ്രസ് അടപടലം ബി ജെ പി യായി

At Malayalam
1 Min Read

രാജസ്ഥാനില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ വിശ്വസ്തന്‍ അടക്കം 25 കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പിയിലേക്കു പോയി. ഗെഹലോട്ടിന്റെ വിശ്വസ്തനും മുന്‍ കൃഷിമന്ത്രിയുമായ ലാല്‍ചന്ദ് കടാരിയ അടക്കമുള്ള നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയും ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി പി ജോഷിയും ചേര്‍ന്ന് സ്വീകരിച്ചു. മുന്‍ എം എല്‍ എ റിച്ച്പാല്‍സിങ് മിര്‍ധ, വിജയ് പാല്‍ സിങ് മിര്‍ധ തുടങ്ങിയ ജാട്ട് നേതാക്കള്‍ ബി ജെ പിയില്‍ ചേര്‍ന്നവരില്‍പ്പെടുന്നു.

മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ സച്ചിന്‍ പൈലറ്റിന്റെ അടുത്ത അനുയായി ഖിലാഡി ലാല്‍ ഭൈരവ, മുന്‍ സംസ്ഥാന മന്ത്രി രാജേന്ദ്ര യാദവ് എന്നിവരും ബി ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ ആകൃഷ്ടനായാണ് ബി ജെ പിയില്‍ ചേര്‍ന്നതെന്ന് മുന്‍മന്ത്രി ഖിലാഡി ലാല്‍ ഭൈരവ പറയുന്നു.കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, സംസ്ഥാന ഉപമുഖ്യമന്ത്രി ദിയാകുമാരി, ബി ജെ പി നേതാക്കളായ രാജേന്ദ്ര റാത്തോര്‍, അല്‍ക ഗുര്‍ജാര്‍, വിജയ രഹാത്കര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment