സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ – ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.
ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ട്‌മെന്റ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് (NICU), ന്യൂറോളജി, പീഡിയാട്രിക് ICU, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ് സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.
വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ- മെയില്‍ ഐ ഡിയിലേയ്ക്ക് ആഗസ്റ്റ് 22ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.
സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്.
