ഒരു അക്കൗണ്ടിൽ ഒന്നിലധികം പ്രൊഫൈലുകൾ

atmalayalam
1 Min Read

ഒരു അക്കൗണ്ടില്‍ തന്നെ ഒന്നിലധികം പ്രൊഫൈലുകള്‍ ഇപയോ?ഗിക്കാന്‍ അവസരം നല്‍കി ഫേസ്ബുക്ക്. മാതൃകമ്പനിയായ മെറ്റ ബ്ലോ?ഗ് പോസ്റ്റിലൂടെയാണ് ഫേസ്ബുക്കിലെ പുത്തന്‍ ഫീച്ചറിനെപ്പറ്റി അറിയിച്ചത്. മള്‍ട്ടിപ്പിള്‍ പേഴ്സണല്‍ പ്രൊഫൈല്‍ ഫീച്ചറാണ് ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്.ഇതുപ്രകാരം ഒരു അക്കൗണ്ടില്‍ നിന്നുതന്നെ 4 പ്രൊഫൈലുകള്‍ വരെ യൂസര്‍ക്ക് തുടങ്ങാം.വ്യക്തിപരവും പ്രൊഫഷണലുമായ വിവിധ ആവശ്യങ്ങള്‍ക്കായി ഇനി ഈ പ്രൊഫൈലുകള്‍ ഉപയോ?ഗിക്കാം.ഇത്തരം ആവശ്യങ്ങള്‍ക്കായി ഇനി ഒന്നിലധികം അക്കൗണ്ടുകള്‍ തുടങ്ങേണ്ടിവരില്ല.പേരും യൂസര്‍നെയിമും ഉപയോ?ഗിച്ച് പുതിയ പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്യാം.യൂസറുടെ മെയിന്‍ പ്രൊഫൈലിനോപ്പം തന്നെ മറ്റ് പ്രൊഫൈലുകളും പ്രത്യക്ഷപ്പെടും.എല്ലാ പ്രൊഫൈലുകളും ഒരു പോലെ തന്നെ ആയിരിക്കും പ്രത്യക്ഷപ്പെടുകയെന്നും മെറ്റ അറിയിക്കുന്നു. ആവശ്യാനുസരണം ഇവയിലേക്ക് സ്വിച്ച് ചെയ്യാം.മറ്റ് പ്രൊഫൈലുകളിലേക്ക് മാറാന്‍ ലോ?ഗിന്‍ ചെയ്യേണ്ട ആവശ്യമില്ല.ചില ഫീച്ചറുകള്‍ ആദ്യസമയങ്ങളില്‍ ഈ പ്രൊഫൈലുകളില്‍ ലഭ്യമാവില്ല എന്നും മെറ്റ അറിയിച്ചു.ഡേറ്റിം?ഗ്,മാര്‍ക്കറ്റ് പ്ലേസ്,പ്രൊഫഷണല്‍ മോഡ്,മെസഞ്ചര്‍,പെയ്‌മെന്റുകള്‍ എന്നിവയാണ് ലഭ്യമാകാത്തത്.ഉടനെതന്നെ ലോകവ്യാപകമായി പുതിയ സംവിധാനം ലഭ്യമാകുമെന്നും മെറ്റ കുറിച്ചു.

Share This Article
Leave a comment