എ റ്റി എം എന്ന് കരുതി സി ഡി എം പൊളിച്ചയാൾ പിടിയിൽ

At Malayalam
1 Min Read

എ റ്റി എം മെഷീൻ എന്ന് കരുതി സി ഡി എം പൊളിച്ച യു പി സ്വദേശി മലപ്പുറത്ത് പൊലിസ് പിടിയിലായി. അലഹബാദ് സ്വദേശിയും അതിഥി തൊഴിലാളിയുമായ ജിതേന്ദ്ര ബിന്ദൽ ആണ് അറസ്റ്റിലായത്. തിരൂരിലെ സ്‌റ്റേറ്റ് ബാങ്ക് ശാഖയോട് ചേർന്നിരിയ്ക്കുന്ന മെഷീനാണ് ഇയാൾ പൊളിച്ചത്. എ ടി എം എന്ന ധാരണയിൽ ആദ്യം പാസ്ബുക്ക് പ്രിൻ്റർ മെഷീൻ പൊളിച്ചു നോക്കി, പണം കാണാത്തതുകൊണ്ട് തൊട്ടടുത്തിരുന്ന സി ഡി എം പൊളിയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാര്യങ്ങൾ പന്തിയല്ലെന്നു കണ്ട പ്രതി രക്ഷപ്പെടുകയായിരുന്നു.

ബാങ്ക് അധികൃതർ കൗണ്ടർ പൊളിച്ചത് കണ്ടെത്തി പൊലിസിന് പരാതി നൽകി. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് സമീപ പ്രദേശത്തുനിന്നു തന്നെ പ്രതിയെ പിടി കൂടുകയായിരുന്നു. ദേശീയ പാതയുടെ പണിയ്ക്കാണ് ഇയാൾ ഒരു മാസം മുമ്പ് കേരളത്തിൽ എത്തിയതന്ന് പറയുന്നു.

Share This Article
Leave a comment