പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളിടത്ത് നിന്ന് ക്യാമ്പിലേക്ക് മാറണമെന്ന് കളക്ടർ

At Malayalam
1 Min Read

വയനാട് ജില്ലയിൽ അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കുറുമ്പാലക്കോട്ട,മുട്ടിൽ കോൽപ്പാറ കോളനി, ലക്കിടി, കാപ്പിക്കളം, പൊഴുതന, സുഗന്ധഗിരി തുടങ്ങിയ പ്രദേശങ്ങളിൽ താമസിയ്ക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘ ശ്രീ അറിയിച്ചു. നേരത്തേ ഉരുൾ പൊട്ടിയസ്ഥലങ്ങൾ, ഉരുൾപൊട്ടാൻ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും സർക്കാർ ഒരുക്കിയിട്ടുള്ള സുരക്ഷിതമായ ക്യാമ്പുകളിലേയ്ക്ക് മാറണം.

ബന്ധപ്പെട്ട വില്ലേജ് ഓഫിസർമാർ, പഞ്ചായത്ത് സെക്രട്ടി മാർ എന്നിവർ ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാനും കളക്ടർ നിർദേശം നൽകി. ചൂരൽമല പോലെ ആഘനം ഏറെയുണ്ടായ പ്രദേശത്ത് രക്ഷാദൗത്യത്തിനെത്തിയ ആംബുലൻസുകളുടെ എണ്ണം 25 ആക്കി നിജപ്പെടുത്തുമെന്ന് കളക്ടർ പറഞ്ഞു. നിലവിൽ ആംബുലൻസുകൾ ക്രമാതീതമായി ഉള്ളത് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസം ഉണ്ടാക്കുന്നതായും കളക്ടർ പറഞ്ഞു.

കേരളത്തിലെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ ഉള്ളത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment