കേരളം, പശ്ചിമ ബംഗാൾ ഗവർണർമാർക്ക് സുപ്രിം കോടതി നോട്ടീസ്. നിയമസഭയിൽ പാസാക്കിയ ബില്ലുകൾ അംഗീകാരം നൽകാതെ രാജ്ഭവനിൽ പിടിച്ചു വയ്ക്കുകയും രാഷ്ട്രപതിയ്ക്ക് അയക്കുകയും ചെയ്യുന്ന ഗവർണർമാരുടെ നടപടിയെ ചോദ്യം ചെയ്ത് കേരളവും പശ്ചിമ ബംഗാളും സുപ്രിം കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ജെ ബി പർദി വാല തുടങ്ങിയവർ.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് എന്നിവരുടെ സെക്രട്ടറിമാർക്കും കേന്ദ്ര സർക്കാരിനുമാണ് നോട്ടീസ് അയയ്ക്കുക. കേരളത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലും പശ്ചിമ ബംഗാളിനു വേണ്ടി അഭിഷേക് സിംഗ്വിയുമാണ് ഹാജരായത്.
ഓരോ തവണയും ബില്ലുകൾ അകാരണമായി പിടിച്ചു വയ്ക്കുന്നതും രാഷ്ട്രപതിക്ക് അയയ്ക്കുന്നതും സംസ്ഥാനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതായി കാണരുതെന്ന് അഭിഭാഷകർ സുപ്രിം കോടതിയിൽ ബോധിപ്പിച്ചു