മഠത്തിനുള്ളിൽ കന്യാസ്ത്രീ മരിച്ചനിലയിൽ

At Malayalam
0 Min Read

കോട്ടയം ജില്ലയിലെ രാമപുരം പുതുവേലി മോണിംഗ് സ്റ്റാർ കന്യാസ്ത്രീ മഠത്തിൽ ഒരു കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൻമരിയ എന്ന കന്യാസ്ത്രീയെയാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സിസ്റ്റർ ആൻ മരിയയെക്കൊപ്പം താമസിയ്ക്കുന്ന മറ്റു കന്യാസ്ത്രീകളാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൻ മരിയയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഓർമക്കുറവു പോലുള്ള മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായും സഹപ്രവർത്തകർ പറയുന്നു. രാമപുരം പൊലിസെത്തി കേസ് രജിസ്റ്റർ ചെയ്ത് അനന്തര നടപടികൾ സ്വീകരിച്ചു.

Share This Article
Leave a comment