ഓർമയിലെ ഇന്ന് : ജൂലൈ – 20 : നസറുദീൻ ഷാ

At Malayalam
2 Min Read

വാണിജ്യ – സമാന്തര സിനിമകളിൽ ഒരു പോലെ തിളങ്ങിയ, ഇന്ത്യൻ സമാന്തര സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ബോളിവുഡ് ചലച്ചിത്ര ലോകത്തെ പ്രതിഭാശാലിയായ നടനാണ് നസറുദീൻ ഷാ. ഉത്തർ പ്രദേശിലുള്ള ബാരബാങ്കി ജില്ലയിൽ 1950 ജൂലൈ 20-ന് ജനനം. അജ്മീറിലെ സെയിന്റ് ആൻസെൽ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലും ഡെൽഹിയിലുള്ള നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും പഠനം നടത്തി.

1980-ൽ പുറത്തിറങ്ങിയ ഹം പാഞ്ച്, 1986-ൽ പുറത്തിറങ്ങിയ കർമ്മ എന്ന സിനിമകളിലൂടെ ഹിന്ദി സിനിമ ലോകത്ത് ശ്രദ്ധേയനായി. തുടർന്ന്
ദ ലീഗ് ഓഫ് എക്സ്ട്രാ ഓർഡിനറി ജെന്റിൽമെൻ (The League of Extraordinary Gentlemen) എന്ന ചലച്ചിത്രത്തിലെ ക്യാപ്റ്റൻ നെമോ എന്ന കഥാപാത്രം അവയിൽ ശ്രദ്ധിക്കപ്പെട്ടു.

ഇജാസത് (1987), ജൽ‌വ (1988), ഹീറോ ഹീരാലാൽ (1988) എന്നീ സിനിമകൾ അതിനെ തുടർന്ന് പുറത്തിറങ്ങി. 1988-ൽ ഷാ നായകനും അദ്ദേഹത്തിന്റെ ഭാര്യ രത്ന പാഠക് നായികയും ആയി ഇൻസ്പെക്റ്റർ ഗോട്ടേ എന്ന സിനിമ പുറത്തിറങ്ങി. ഗുലാമി (1985), ത്രിദേവ് (1989), വിശ്വാത്മ (1992) എന്നിവ വാണിജ്യ സിനിമകൾ ശ്രമിക്കപ്പെട്ടതോടൊപ്പം 1993 – ൽ പുറത്തിറങ്ങിയ പൊന്തൻമാട എന്ന മലയാള ചിത്രത്തിൽ ഷാ അവിസ്മരണീയമാക്കിയ ശീമ തമ്പുരാൻ എന്ന കഥാപാത്രം ഏറെ പ്രകീർത്തിക്കപ്പെട്ടു. 1940- കളിലെ സാമൂഹ്യ പശ്ചാത്തലം അനാവരണം ചെയ്യുന്ന ചലച്ചിത്രത്തിന്റെ കേന്ദ്ര പ്രമേയം താഴ്ന്ന ജാതിക്കാരനായ പൊന്തൻമാടയും(മമ്മുട്ടി) ഐറിഷ് റിപ്പബ്ലിക്ക് ആർമിയെ പിന്തുണച്ചതിന്റെ പേരിൽ ഇംഗ്ലണ്ട് ഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും(ഷാ) തമ്മിലുള്ള അസ്വാഭാവിക ബന്ധമാണ്.

1994-ൽ അദ്ദേഹം മൊഹ്‌റ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചു. ഇതായിരുന്നു അദ്ദേഹത്തിന്റെ നൂറാം ചിത്രം. 2000-ൽ കമലഹാസന്റെ ഹേ റാം എന്ന ചിത്രത്തിലുമെത്തി. മഹാത്മാ ഗാന്ധി വധം ഘാതകന്റെ ദൃഷ്ടിയിൽ നിന്ന് കാണാനുള്ള ഒരു ശ്രമമായിരുന്നു ഈ സിനിമ. പല വിദേശ സിനിമകളിലും അദ്ദേഹം പിന്നീട് അഭിനയിക്കുകയുണ്ടായി. 2001-ൽ പുറത്തിറങ്ങിയ മൺസൂൺ വെഡ്ഡിങ്ങ് എന്ന സിനിമയും 2003-ൽ ഷെയിൻ കോണറിയോടൊപ്പം അഭിനയിച്ച ദ ലീഗ് ഓഫ് എക്ട്രാ ഓർഡിനറി ജെന്റിൽമെൻ എന്ന സിനിമയും ആണ് അതിൽ പ്രധാനം.

- Advertisement -

ഷേക്സ്പീയറിന്റെ മക്ബെത്ത് എന്ന സിനിമ ഉർദു/ഹിന്ദിയിൽ മക്ബൂൽ എന്ന പേരിൽ നിർമ്മിച്ചതിലും ഇദ്ദേഹം ഭാഗമായിരുന്നു. പിന്നീട് ദ ഗ്രേറ്റ് ന്യൂ വണ്ടർഫുൾ എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. 2008-ൽ പുറത്തിറങ്ങിയ “ദ വെനെസ്‌ഡേ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ.

ഷൊയേബ് മൻസൂറിന്റെ ഖുദാ കേ ലിയേ എന്ന സിനിമയിൽ അഭിനയിച്ചതോടെ അദ്ദേഹം ഒരു പാകിസ്താനി സിനിമയിലും ഭാഗമായി. ചെറുതെങ്കിലും ശക്തമായ ഒരു കഥാപാത്രമായിരുന്നു അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചത്.

തന്റെ തിയറ്റർ ഗ്രൂപ്പിന്റെ കൂടെ ഡെൽഹി, മുംബൈ, ബാംഗ്ലൂർ, ലാഹോർ തുടങ്ങിയ പലയിടത്തും ഇദ്ദേഹം നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഇസ്മാത് ചുഗ്‌ടായും സാദത് ഹസൻ മന്റോയും എഴുതിയ നാടകങ്ങൾ ഷാ സംവിധാനം ചെയ്തിട്ടുമുണ്ട്.

2006 ൽ പുറത്തിറങ്ങിയ യൂ ഹോതാ തൊ ക്യാ ഹോത എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാനസം‌രംഭം. ഈ സിനിമയിൽ പരേശ് റാവൽ, ഇർഫാൻ ഖാൻ, അയിഷ ടാക്കിയ തുടങ്ങിയവരാണ് വേഷമിട്ടത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ മാനിച്ച് പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു.

Share This Article
Leave a comment