ഉദയനിധിയെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാക്കുമോ?

At Malayalam
0 Min Read

ഉദ‌‍യനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. മുഖ്യമന്ത്രി സ്റ്റാലിന്‍റെ ജോലിഭാരം കുറയ്ക്കുന്നതിനായാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനായ ഉദയനിധി തമിഴ്നാട് മന്ത്രിസഭയിൽ യുവജനക്ഷേമ, കായിക വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഡിഎംകെ സർക്കാർ നിർണായക നീക്കത്തിനൊരുങ്ങുന്നത്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായത്. മറ്റു മന്ത്രിമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഉദയനിധിയുടെ നിയന്ത്രണത്തിൽ ആക്കുകയാണെങ്കിൽ ഒരു പക്ഷേ എതിർപ്പുകൾ ഉയർന്നേക്കാമെന്നും ഡിഎംകെ പ്രവർത്തകർ പറയുന്നു.

Share This Article
Leave a comment