വിനോദ സഞ്ചാര വകുപ്പു ഡയറക്ടറായി സർക്കാർ ശിഖ സുരേന്ദ്രനെ നിയമിച്ചു. കെ ടി ഡി സി യുടെ ചുമതലയും ശിഖയ്ക്കു നൽകിയിട്ടുണ്ട്. സപ്ലൈ കോ സി എം ഡി യായി പി ബി നൂഹിനെ നിയമിച്ചു. നിലവിലെ സി എം ഡി ശ്രീറാം വെങ്കട്ടരാമന് പുതിയ ചുമതലകൾ ഒന്നും നൽകിയിട്ടില്ല.
എറണാകുളം ജില്ലാ വികസന കമ്മിഷണറുടെ അധിക ചുമതല ഫോർട്ട് കൊച്ചി സബ് കളക്ടറായ കെ മീരയ്ക്കു നൽകിയിട്ടുണ്ട്. നിലവിലെ എറണാകുളം ജില്ലാ വികസന കമ്മിഷണർ എം എസ് മാധവിക്കുട്ടി ആരോഗ്യ – കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാവും. വൈറ്റില മൊബിലിറ്റി ഹബ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിൻ്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഷാജി വി നായർക്കാണ് നൽകിയിരിക്കുന്നത്.