കണ്ണൂർ ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ എയ്യൻങ്കല്ലിൽ ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുല്ലേരിക്കണ്ടി സനോജ് (44), ഭാര്യ സനിത (36) എന്നിവരാണു മരിച്ചത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ മാറ്റി.