ബിസിനസുകാരനായ ദീപുവിനെ കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലിസ് അറസ്റ്റു ചെയ്തു. പാറശാല, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൻ്റെ ഉടമയായ സുനിൽ കുമാറാണ് ഇപ്പോൾ പിടിയിലായത്. ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്പിളിയുടെ അടുത്ത സുഹൃത്താണ് ഇപ്പോൾ അറസ്റ്റിലായ സുനിൽ കുമാർ.
ദീപുവിനെ കൊലപ്പെടുത്താനായി അമ്പിളിയെ കാറിൽ കൊണ്ടുവന്ന് കളിയിക്കാവിളയിൽ വിട്ടതും ഗ്ലൗസ്, സർജിക്കൽ ബ്ലേഡ് എന്നിവ നൽകിയതും സുനിൽ കുമാറാണന്ന് അമ്പിളി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്.
പാറശാലയിൽ നിന്നാണ് പൊലിസ് സുനിൽകുമാറിനെ പിടി കൂടിയത്. കന്യാകുമാരിക്കടുത്തുള്ള കുലശേഖരം എന്ന സ്ഥലത്ത് സുനിലിൻ്റെ കാറ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ദീപുവിനെ കൊല്ലാൻ ഇയാൾ ക്വട്ടേഷൻ നൽകിയതായും പൊലിസ് സംശയിക്കുന്നു. കഴിഞ്ഞ മാസം 24 നാണ് ക്രഷർ വ്യാപാരിയായ ദീപുവിനെ കളിയിക്കാവിളയിൽ റോഡിനു സമീപം പാർക്കു ചെയ്തിരുന്ന കാറിനുള്ളിൽ കഴു ത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
