രഞ്ജി കളിച്ചേ പറ്റു..

At Malayalam
1 Min Read

ഇന്ത്യൻ പ്രീമിയർ ലീഗിനായി (ഐപിഎൽ) ഒരുങ്ങുന്ന കളിക്കാർക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിർണായക നടപടി. രഞ്ജി ട്രോഫി മത്സരങ്ങളുടെ വരാനിരിക്കുന്ന റൗണ്ടിൽ, ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടാത്ത കളിക്കാരെല്ലാം അതത് സംസ്ഥാനങ്ങളുടെ ടീമുകൾക്കായി നിർബന്ധമായും കളിക്കണമെന്ന് ബിസിസിഐ അറിയിച്ചു. ഇന്ത്യൻ സീനിയർ ടീമിലെ പ്രധാന താരങ്ങൾക്കടക്കം ഇക്കാര്യത്തിൽ ഇളവു നൽകേണ്ടതില്ലെന്നാണു ബിസിസിഐയുടെ തീരുമാനം.

ഇന്ത്യൻ ടീമിൽനിന്ന് മാനസിക സമ്മർദം ചൂണ്ടിക്കാട്ടി അവധിയെടുത്ത ഇഷാൻ കിഷൻ നിലവിൽ ബറോഡയിലാണുള്ളത്. ഹാർദിക് പാണ്ഡ്യയ്ക്കും ക്രുനാൽ പാണ്ഡ്യയ്ക്കുമൊപ്പം ഐപിഎൽ സീസണിനായുള്ള പരിശീലനത്തിലാണ് താരം. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ഇഷാൻ. ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുന്നതിനു മുന്നോടിയായി രഞ്ജി ട്രോഫിയിൽ കളിക്കാൻ ഇഷാൻ തയാറായിരുന്നില്ല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment